( അമ്പിയാഅ് ) 21 : 1

اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُعْرِضُونَ

ജനങ്ങള്‍ക്ക് അവരുടെ വിചാരണ അടുത്തിരിക്കുന്നു, അവരാകട്ടെ അശ്രദ്ധ യില്‍ അതിനെ അവഗണിച്ചുകൊണ്ടിരിക്കുന്നവരാകുന്നു.

അന്ത്യപ്രവാചകന്‍ മുഹമ്മദിന്‍റെ നിയോഗം തന്നെ അന്ത്യമണിക്കൂറിന്‍റെ അടയാളമാ ണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങള്‍ വാ യിക്കുന്നവരാണെങ്കിലും അന്ത്യദിനത്തെക്കുറിച്ച് അശ്രദ്ധരായി, ലക്ഷ്യബോധമില്ലാതെ ജീവിതം നയിക്കുന്നവരാണ്. 2: 62; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക് റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് ലക്ഷ്യബോധമുള്ള ജീവിതം ന യിക്കുക. 6: 165; 9: 80-82; 16: 1, 64 വിശദീകരണം നോക്കുക.