( അമ്പിയാഅ് ) 21 : 104
يَوْمَ نَطْوِي السَّمَاءَ كَطَيِّ السِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ
അന്ന് പുസ്തകങ്ങളുടെ പേജുകള്‍ ചുരുട്ടുന്നതുപോലെ നാം ആകാശത്തെ ചുരുട്ടുന്നതുമാണ്, നാം ആദ്യപ്രാവശ്യം സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ നാം അതിനെ മടക്കുന്നതുമാണ്, അത് നമ്മുടെ ബാധ്യതയില്‍ വരുന്ന വാഗ്ദത്തമാ കുന്നു, നിശ്ചയം നാം തന്നെ എല്ലാം പ്രവര്ത്തിക്കുന്നവനായിരിക്കുന്നു.
21: 30 ല്‍ പറഞ്ഞതുപോലെ ഒട്ടിപ്പിടിച്ച് നിന്നിരുന്ന ആകാശങ്ങളെയും ഭൂമിയെയും വേര്‍പ്പെടുത്തി ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിച്ച ഏകാധിപനായ അല്ലാഹു അ തിനെ അതിന്റെ പൂര്‍വ്വാവസ്ഥയിലേക്ക് തന്നെ മടക്കുമെന്നതാണ് വാഗ്ദാനം. 14: 48; 86: 11-12 വിശദീകരണം നോക്കുക.