( അമ്പിയാഅ് ) 21 : 103

لَا يَحْزُنُهُمُ الْفَزَعُ الْأَكْبَرُ وَتَتَلَقَّاهُمُ الْمَلَائِكَةُ هَٰذَا يَوْمُكُمُ الَّذِي كُنْتُمْ تُوعَدُونَ

ഏറ്റവും വലിയ ആ സംഭ്രമം അവരെ ദുഃഖിപ്പിക്കുകയില്ല, നിങ്ങളോട് വാഗ്ദ ത്തം ചെയ്തുകൊണ്ടിരുന്ന ആ ദിവസമാണിത് എന്ന് പറഞ്ഞുകൊണ്ട് മല ക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതുമാണ്.

തങ്ങളുടെ നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിച്ച സൂക്ഷ്മാലുക്കള്‍ കൂട്ടം കൂട്ടമാ യി സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുകയും, അവര്‍ സ്വര്‍ഗത്തിന്‍റെ അടുത്തെത്തുകയും അതി ന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്താല്‍ അതിന്‍റെ പാറാവുകാരായ മലക്കുകള്‍ വന്ന്: നിങ്ങള്‍ക്ക് നല്ലത്! നിങ്ങളുടെമേല്‍ സമാധാനം! നിങ്ങള്‍ ശാശ്വതരായി ഇതില്‍ പ്ര വേശിച്ചുകൊള്ളുക എന്ന് പറയുമെന്ന് 39: 73 ല്‍ പറഞ്ഞിട്ടുണ്ട്. 56: 10-26 ല്‍ സ്വര്‍ഗത്തിലേ ക്ക് മുന്‍കടക്കുന്നവരെക്കുറിച്ച് (വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍) വിവരിച്ചിട്ടുണ്ട്. അവര്‍ സ്വര്‍ഗത്തില്‍ സര്‍വശക്തനായ നാഥന്‍റെ ചുറ്റും സത്യമായ ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുമെന്ന് 54: 54-55 ലും പറഞ്ഞിട്ടുണ്ട്. ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരില്‍ നിന്ന് എഴുപതിനായിരം പേരാണ് ഈ വിഭാഗത്തില്‍ പെടുക എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ അ ധികവും ആദ്യകാലക്കാരില്‍ നിന്നുള്ളവരും കുറച്ചുപേര്‍ അവസാന കാലക്കാരില്‍ നിന്നുള്ളവരുമാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരില്‍ അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍നിന്ന് രണ്ട് പേര്‍ മാത്രമാണുള്ളത്. ഒന്ന് പ്രവാചകന്‍റെ കാലത്ത് തന്നെയുള്ള പ്രവാചകന്‍റെ അനുയായികളില്‍ പെട്ട ഉക്കാശയും മറ്റൊന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവാ യ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയുമാണ്. അവസാനകാലക്കാരില്‍ നിന്നുള്ള ഈ വിഭാഗത്തില്‍ നിന്നുള്ള ബാക്കിയുള്ളവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരും ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയായ നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്ന വരുമായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ നിന്നുള്ളവരാണ്. 9: 71-72; 25: 24; 49: 10 വിശദീകരണം നോക്കുക.