( അമ്പിയാഅ് ) 21 : 107

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ

നിന്നെ നാം സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടുമില്ല.

6: 90 ല്‍ പറഞ്ഞതുപോലെ സര്‍വലോകരെയും ഉണര്‍ത്താനുള്ള കാരുണ്യമായ അദ്ദിക്റും കൊണ്ട് അയക്കപ്പെട്ടതിനാലാണ് പ്രവാചകന്‍ സര്‍വലോകര്‍ക്കും കാരുണ്യമായത്. പ്രവാചകന്‍റെ ജനത അദ്ദിക്റിനെ മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെ ന്ന് 6: 89 ല്‍ ത്രികാലജ്ഞാനി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂ ക്തങ്ങളെല്ലാം വായിക്കുന്ന 25: 18 ല്‍ പറഞ്ഞ കെട്ടജനത കാരുണ്യമായ അദ്ദിക്റിര്‍ കേ ള്‍ക്കാനോ ലോകരോട് അതിനെക്കുറിച്ച് പറയാനോ തയ്യാറല്ലാത്തതിനാല്‍ അവരാണ് മ നുഷ്യരില്‍ നിന്ന് പിശാചിന്‍റെ വീടായ നരകക്കുണ്ത്തിലേക്ക് തങ്ങളുടെ മുഖങ്ങളിന്മേ ല്‍ വലിച്ചിഴക്കപ്പെടാനുള്ളവര്‍. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്ന് 8: 22 ലും, കരയിലെ ഏറ്റവും ദുഷിച്ച ജീവികളെന്ന് 98: 6 ലും വിശേഷിപ്പിച്ചിട്ടുണ്ട്. 3: 21-22; 7: 157-158; 13: 11; 25:29-30 വിശദീകരണം നോക്കുക.