( അമ്പിയാഅ് ) 21 : 106

إِنَّ فِي هَٰذَا لَبَلَاغًا لِقَوْمٍ عَابِدِينَ

നിശ്ചയം അതില്‍ നമ്മെ സേവിച്ചുകൊണ്ടിരിക്കുന്ന ജനതക്ക് ഒരു വെളിപ്പെടു ത്തലുണ്ട്.

 വെളിപ്പെടുത്തല്‍, അനുസ്മരണം എന്നതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് ഗുണ പാഠം എന്നാണ്. അഥവാ അദ്ദിക്റിനെ ഇവിടെ ഉപയോഗപ്പെടുത്തി ജീവിക്കുന്ന സജ്ജ നങ്ങള്‍ക്ക് തന്നെയാണ് ഇഹത്തിലും പരത്തിലും അന്തിമവിജയം ലഭിക്കുക എന്നാണ് ഗുണപാഠം. 11: 114-115; 16: 97; 21: 84 വിശദീകരണം നോക്കുക.