( അമ്പിയാഅ് ) 21 : 109

فَإِنْ تَوَلَّوْا فَقُلْ آذَنْتُكُمْ عَلَىٰ سَوَاءٍ ۖ وَإِنْ أَدْرِي أَقَرِيبٌ أَمْ بَعِيدٌ مَا تُوعَدُونَ

ഇനി അവര്‍ പിന്തിരിഞ്ഞ് പോവുകയാണെങ്കില്‍ അപ്പോള്‍ നീ പറയുക: ഞാന്‍ നിങ്ങളെ എല്ലാകാര്യങ്ങളും ശരിയാംവണ്ണം അറിയിച്ചുകഴിഞ്ഞിരിക്കുന്നു, നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നതെന്തോ അത് അടുത്തുണ്ടാകുമോ അതോ ദൂരെയാണോ എന്ന് എനിക്ക് അറിയുകയുമില്ല.

 5: 67; 13: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെയും വിശ്വാസിയുടെ യും ബാധ്യത മൊത്തം ലോകര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എ ത്തിച്ചുകൊടുക്കലാണ്. വിചാരണ നാഥന്‍റെ ബാധ്യതയാണ്. ലോകത്തെവിടെയും വിശ്വാ സികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ഒറ്റപ്പെട്ട വിശ്വാ സി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടു ണ്ട്. 7: 187-188; 18: 110; 21: 35-38 വിശദീകരണം നോക്കുക.