( അമ്പിയാഅ് ) 21 : 108

قُلْ إِنَّمَا يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَهَلْ أَنْتُمْ مُسْلِمُونَ

നീ പറയുക: നിശ്ചയം കാര്യം, നിങ്ങളുടെ ഇലാഹ് ഏക ഇലാഹാണെന്ന് നി ശ്ചയം എന്നിലേക്ക് ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്; അപ്പോള്‍ നിങ്ങള്‍ അവന് സ ര്‍വസ്വം സമര്‍പ്പിച്ച് ജീവിക്കാന്‍ തയ്യാറാണോ?

ഞങ്ങള്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണെന്ന് (മുസ്ലിംക ളാണെന്ന്) മിഥ്യയായി പറഞ്ഞുനടക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളാണ് ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത്. എന്നാല്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഭ്രാന്തന്മാരായ അവര്‍ ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് 7: 37 പ്രകാരം മരണസമയത്തും 6: 130 പ്രകാരം വി ധിദിവസവും സാക്ഷ്യം വഹിക്കുന്നതാണ്. 3: 101-102; 16: 89 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരായി മരണപ്പെടുക. 2: 165-167; 20: 134-135; 21: 24-25, 93 വിശദീകരണം നോ ക്കുക.