( അമ്പിയാഅ് ) 21 : 111

وَإِنْ أَدْرِي لَعَلَّهُ فِتْنَةٌ لَكُمْ وَمَتَاعٌ إِلَىٰ حِينٍ

എനിക്ക് അറിഞ്ഞുകൂടാ ഇത്-ഭൗതികജീവിതം-നിങ്ങള്‍ക്കുള്ള ഒരു പരീക്ഷ ണവും നിശ്ചിത അവധിവരെയുള്ള വിഭവങ്ങളുമായേക്കുമോ എന്ന്.

പ്രവാചകന്‍റെ കാലത്ത് ഈ സൂക്തം അവതരിപ്പിക്കപ്പെടുമ്പോള്‍ ഗ്രന്ഥം ക്രോഡീ കരിക്കപ്പെട്ടിരുന്നില്ല. ഇന്ന് 25: 33 ല്‍ പറഞ്ഞ പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഒ രു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാഓരോ കാര്യവും വിശ ദീകരിച്ചിട്ടുള്ള അത് സര്‍വസ്വം നാഥന് സമര്‍പ്പിച്ച യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ്. 5: 48; 20: 15; 21: 7, 35 വിശദീകരണം നോക്കുക.