قَالُوا يَا وَيْلَنَا إِنَّا كُنَّا ظَالِمِينَ
അവര്‍ പറഞ്ഞു, ഓ ഞങ്ങളുടെ നാശം! നിശ്ചയം ഞങ്ങള്‍ അക്രമികള്‍ തന്നെയാ യിരുന്നുവല്ലോ.
സൂക്തം 46 ഉം ഇതേ ആശയത്തോടുകൂടിയാണ് അവസാനിക്കുന്നത്. അദ്ദിക്ര്‍ ഉ പയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് 7: 37 പ്രകാരം അവരുടെ മരണസമയത്തും 6: 130 പ്രകാരം വിധിദിവസവും സാക്ഷ്യം വഹിക്കുന്നതാണ്. ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളു ടെയും മരണസമയത്ത് നാഥന് "നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, അവയെത്തൊട്ട് എല്ലാം തികഞ്ഞവനാണെന്ന് നീ അഹങ്കരിക്കു കയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 58-59 സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 254; 6: 45; 9: 84-85 വിശദീകരണം നോക്കുക.