(അമ്പിയാഅ്) 21 : 13
لَا تَرْكُضُوا وَارْجِعُوا إِلَىٰ مَا أُتْرِفْتُمْ فِيهِ وَمَسَاكِنِكُمْ لَعَلَّكُمْ تُسْأَلُونَ

നിങ്ങള്‍ ഓടി രക്ഷപ്പെടേണ്ട, നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖാഢംഭരങ്ങളിലേക്കും നിങ്ങളുടെ വീടുകളിലേക്കും തന്നെ മടങ്ങിക്കൊള്ളു വീന്‍; നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെവേണം എന്നതിനുവേണ്ടി.

ഗ്രന്ഥം ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്താതെ ലക്ഷ്യബോധമില്ലാതെ അതിരുകവിഞ്ഞ ജീവിതം നയിക്കുന്ന അക്രമികള്‍ ഏതെങ്കിലും വിപത്ത് നേരിടു മ്പോള്‍ അതില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ അവര്‍ അതിജയിക്കപ്പെടുന്നവരല്ല. അവരുടെ ജീവിതത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെ ടുകതന്നെ ചെയ്യും. 7: 97-99; 11: 116; 25: 33-34 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!