( അമ്പിയാഅ് ) 21 : 16

وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ

ആകാശഭൂമികളേയും അവക്ക് രണ്ടിനുമിടയിലുള്ളവയേയും നാം കളിതമാശ യായി സൃഷ്ടിച്ചിട്ടില്ല.

'അവക്ക് രണ്ടിനുമിടയിലുള്ളവയേയും' എന്ന് പറഞ്ഞതിലാണ് മനുഷ്യന്‍ ഉള്‍പ്പെ ടുക. ബുദ്ധിശക്തി നല്‍കപ്പെട്ടിട്ടുള്ള അവന് മറ്റുള്ളവയെയെല്ലാം അധീനപ്പെടുത്തി ജീ വിക്കാനുള്ള കഴിവ് നല്‍കിയിട്ടുള്ളത് സ്രഷ്ടാവിന്‍റെ പ്രതിനിധിയായി ജീവിക്കുന്നതിന് വേണ്ടിയാണ്. അതിന് അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലിതാവസ്ഥയില്‍ നിലനി ര്‍ത്താനുള്ള ത്രാസ്സായി ഉപയോഗപ്പെടുത്തുകതന്നെ വേണം. അദ്ദിക്റിനെ പ്രസ്തുത ല ക്ഷ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ മാത്രമേ 'ആകാശഭൂമികളേയും അവക്ക് രണ്ടിനുമിടയിലുള്ളവയേയും വെറുതെ സൃഷ്ടിച്ചിട്ടുള്ളതല്ല, അവയെ ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കുകയുള്ളൂ. അദ്ദിക്റില്‍ നിന്ന് സ്രഷ്ടാവി നെ ഇവിടെവെച്ച് കണ്ടെത്താത്തവരും അത് വന്നുകിട്ടിയിട്ട് അതിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്താത്തവരുമായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും ചിന്താശക്തി ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സിലാക്കാത്തവരും ജീവിതത്തെ കളിയും തമാശയുമായി തള്ളിനീക്കുന്നവരും കാഫിറാണെന്ന് സമ്മതിച്ച് പിശാചിന്‍റെ വീടായ നരകക്കുണ്ഠാരത്തില്‍ ആപതിക്കുന്നവരുമാണ്. 3: 196-197; 7: 50-51; 20: 124-127 വിശദീകരണം നോക്കുക.