( അമ്പിയാഅ് ) 21 : 19

وَلَهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَنْ عِنْدَهُ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلَا يَسْتَحْسِرُونَ

ആകാശങ്ങളിലും ഭൂമിയിലുമുള്ളവയെല്ലാം തന്നെ അവനുള്ളതാകുന്നു, അവ ന്‍റെ അടുത്തുള്ളവര്‍ അവനെ സേവിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അഹങ്ക രിക്കുന്നവരല്ല, അവര്‍ മടുപ്പുളവാക്കപ്പെടുന്നവരുമല്ല.

മലക്കുകള്‍ ധിക്കാരസ്വഭാവമില്ലാത്തരാണെന്ന് ഈ സൂക്തം വരച്ച് കാണിക്കുന്നു. അതുവഴി അവരെക്കാളും ഉന്നത പദവിയിലുള്ള വിശ്വാസികള്‍ അല്ലാഹുവിന്‍റെ സേവന ത്തില്‍ കൂടുതല്‍ വ്യാപൃതരാവണം എന്നാണ് ആവശ്യപ്പെടുന്നത്. ഇന്ന് അല്ലാഹുവിനെ സേവിക്കുക, സഹായിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് പ്രപഞ്ചം അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക്, പ്രത്യേകിച്ച് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കലും, അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളോട് അതുകൊണ്ട് ജിഹാദ് ചെയ്യലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യലും ഫലവൃ ക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കലുമാണ്. 'അവര്‍ മടുപ്പുളവാക്കപ്പെടുന്നവരുമല്ല' എന്ന് പറഞ്ഞ തിന്‍റെ വിവക്ഷ സ്രഷ്ടാവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന തില്‍ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല എന്നാണ്. 5: 67; 9: 120-125; 16: 48-50 വിശദീകരണം നോക്കുക.