( അമ്പിയാഅ് ) 21 : 18

بَلْ نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ فَيَدْمَغُهُ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ الْوَيْلُ مِمَّا تَصِفُونَ

അല്ല, നാം സത്യം കൊണ്ട് മിഥ്യയുടെമേല്‍ ഇടിക്കുന്നു, അപ്പോള്‍ സത്യം മി ഥ്യയെ തച്ചുടക്കുന്നു, അങ്ങനെ അത് തിരോഭവിക്കുന്നു, നിങ്ങള്‍ ജല്‍പ്പിച്ചു കൊണ്ടിരിക്കുന്നതിന് നിങ്ങള്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരുവാണു ള്ളത്.

 'സത്യം' അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 17: 81 ല്‍ വിവരിച്ച പ്രകാരം സ ത്യം വന്നു കഴിഞ്ഞു, മിഥ്യ ഉടയുകയും ചെയ്തു; നിശ്ചയം മിഥ്യ ഉടയാനുള്ളത് തന്നെയാ ണ്. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം സത്യമാ യ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരായതിനാല്‍ 9: 31 ല്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരുമായി ഇവിടെ ജീവിതം തള്ളിനീ ക്കിയതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠത്തിലെ വൈല്‍ എന്ന ചെരുവാണ് ലഭിക്കുക. 8: 8; 17: 105; 20: 131-132 വിശദീകരണം നോക്കുക.