( അമ്പിയാഅ് ) 21 : 27

لَا يَسْبِقُونَهُ بِالْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ

അവര്‍ അവനെ വാക്കുകൊണ്ട് മറികടക്കാത്തവരും അവന്‍റെ കല്‍പ്പന പ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു.

ധിക്കാരമേതുമില്ലാതെ അനുസരണം മാത്രമുള്ള മലക്കുകളുടെ സ്വഭാവമാണ് സൂക്ത ത്തില്‍ വരച്ചുകാണിക്കുന്നത്. ഗ്രന്ഥം നല്‍കപ്പെട്ട പ്രവാചകന്മാര്‍ ആരും തന്നെ 'നിങ്ങ ള്‍ എന്‍റെ അടിമകളാവുക' എന്ന് പറയുകയില്ല. മറിച്ച് 'നിങ്ങള്‍ ഗ്രന്ഥത്താല്‍ പഠിപ്പിക്ക പ്പെടുന്നത് പോലെയും നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പോലെയും നിങ്ങള്‍ നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായിത്തീരുക എന്നാണ് പഠിപ്പിക്കുക' എ ന്ന് 3: 79 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണോ അല്ലാഹുവിനെ മുറുകെപ്പിടിച്ചത്, അപ്പോള്‍ അവ ന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101 ല്‍ പറഞ്ഞിട്ടുണ്ട്. 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴിയാണ് 59: 23 ല്‍ പറഞ്ഞ മു ഹൈമിനായ നാഥനെ മുറുകെപ്പിടിക്കാന്‍ സാധിക്കുക. ഗ്രന്ഥത്തില്‍ 35 സൂക്തങ്ങളില്‍ പ റഞ്ഞ നേരെച്ചൊവ്വെയുള്ള പാതയും അദ്ദിക്ര്‍ തന്നെയാണ്. 4: 172; 16: 50 വിശദീകരണം നോക്കുക.