وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ۗ سُبْحَانَهُ ۚ بَلْ عِبَادٌ مُكْرَمُونَ
അവര് പറയുകയും ചെയ്യുന്നു: നിഷ്പക്ഷവാന് ഒരു സന്താനത്തെ തെരഞ്ഞെ ടുത്തിരിക്കുന്നു എന്ന്, അവന് എത്രയോ പരിശുദ്ധന്! എന്നാല് അവര് അവന്റെ ആദരണീയരായ അടിമകള് മാത്രമാകുന്നു.
'അവര്' എന്ന് പറയുന്നവരില് തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ ദൈവപുത്രന്മാരായി ചിത്രീകരിക്കുന്ന വിവിധ മതക്കാരായ ജൂതന്മാരും ക്രിസ്ത്യാനിക ളും മലക്കുകളെ ദൈവപുത്രികളും ജിന്നുകളെ ദൈവപുത്രന്മാരുമായി ചിത്രീകരിച്ചിരു ന്ന മക്കാമുശ്രിക്കുകളും അവരുടേതിന് സമാനമായ വിശ്വാസം വെച്ചുപുലര്ത്തുന്ന ഇ ന്ന് ലോകത്തുള്ള അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളടക്കമുള്ള എല്ലാ മനുഷ്യ രും ഉള്പ്പെടുന്നുണ്ട്. മലക്കുകളും പ്രവാചകന്മാരുമെല്ലാം അല്ലാഹുവിന്റെ ആദരണീയരാ യ അടിമകളാണെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അപ്പോള് അദ്ദിക്ര് സമര്പ്പിക്കുന്ന അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന ആയിരത്തില് ഒന്നായ വിശ്വാസികളുടെ കീര്ത്തനങ്ങളും വാഴ്ത്തലുകളും മാത്രമേ അല്ലാഹുവിലേക്ക് എത്തുകയുള്ളൂ. ഫുജ്ജാറുകള്ക്ക് അവരുടെ പ്രവര്ത്തനങ്ങള് സ്വര്ഗ്ഗത്തിലുള്ള ഇല്ലിയ്യീന് പട്ടികയില് രേഖപ്പെടുത്തുന്നതിന് ആകാശത്തിന്റെ വാതിലുകള് തുറന്നുകൊടുക്കുകയില്ല എന്ന് 7: 40 ല് പറഞ്ഞിട്ടുണ്ട്. 16: 56-57; 18: 4-5; 19: 95 വിശദീകരണം നോക്കുക.