അവരില്‍ നിന്നുള്ള ആരെങ്കിലും 'നിശ്ചയം ഞാന്‍ അവനെക്കൂടാതെ ഒരു ഇലാഹാണ്' എന്ന് പറയുകയാണെങ്കില്‍ അപ്പോള്‍ അവന് നരകക്കുണ്ഠം നാം പ്രതിഫലമായി നല്‍കുന്നതാണ്, അപ്രകാരമാണ് അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുക.
സൃഷ്ടികളില്‍ പെട്ട ഒരാള്‍ അത് പ്രവാചകന്മാരാണെങ്കിലും ശരി, അല്ലാഹുവിനെക്കൂടാതെ ഞാനൊരു ഇലാഹാണെന്ന് പറയുകയാണെങ്കില്‍ അവന് അ ക്രമിയും അവന് പ്രതിഫലം നരകക്കുണ്ഠവുമാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍, ത്രികാലജ്ഞാനമാ യ അദ്ദിക്റിനെ വിസ്മരിച്ചത് കാരണം പ്രപഞ്ചനാഥനിലേക്ക് അടുപ്പിക്കുന്നതിന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്ന കെട്ടജനത യാണ്. 'ആരാണ് അവന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ അവന്റെ പക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ധൈര്യപ്പെടുക' എന്ന് 2: 255 ല്‍ ചോദിച്ചിട്ടുണ്ട്. 10: 106; 14: 28-29; 17: 74-75; 19: 72 വിശദീകരണം നോക്കുക.