أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
കാഫിറുകളായിട്ടുള്ളവര്‍ കാണുന്നില്ലെയോ?-നിശ്ചയം ആകാശങ്ങളും ഭൂമിയും അവ രണ്ടും ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു എന്നും അപ്പോള്‍ നാം അവ ര ണ്ടിനേയും വേര്‍പ്പെടുത്തി സംവിധാനിച്ചു എന്നും, എല്ലാഓരോ വസ്തുവിന്‍റെ യും ജീവന്‍ നിലനിര്‍ത്തുന്നതിന് വെള്ളം നാം അനിവാര്യമാക്കുകയും ചെയ് തു, അപ്പോള്‍ അവര്‍ വിശ്വസിക്കുന്നില്ലെയോ?
2: 29 ല്‍ വിവരിച്ച പ്രകാരം അവനാണ് ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും നി ങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചിട്ടുള്ളത്, പിന്നെ അവന്‍ ആകാശത്തിന് നേരെ തിരിഞ്ഞു, അ തിനെ ഏഴ് തട്ടുകളായി സംവിധാനിക്കുകയും ചെയ്തു. അവന്‍ എല്ലാ ഓരോ കാര്യവും അറിയുന്ന സര്‍വജ്ഞാനിയുമാണ്. പ്രപഞ്ചം രൂപപ്പെടുത്തുന്നതിന് മുമ്പ് അവന്‍റെ സിംഹാ സനം ജലത്തിന്മേല്‍ ആയിരുന്നു എന്ന് 11: 7 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം ആദ്യത്തില്‍ ഒ റ്റ പിണ്ഡമായിരുന്നു. പിന്നെ നാഥന്‍റെ കല്‍പനയാല്‍ മഹാവിസ്ഫോടനം നടക്കുക യും പിന്നെ ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിക്കുകയുമാണുണ്ടായത്. 14: 48 ല്‍ വി വരിച്ച പ്രകാരം അന്ത്യദിനത്തില്‍ നാഥന്‍ മറ്റൊരു വിസ്ഫോടനം വഴി ഭൂമിയെ ഇടിച്ച് പൊടിച്ച് നിരപ്പാക്കുന്നതുമാണ്.
ജീവന്‍ നിലനിര്‍ത്തുന്നതിന് വെള്ളം അനിവാര്യമാണ്. "എല്ലാ ജീവികളെയും നാഥന്‍ വെള്ളത്തില്‍ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്, അവയില്‍ ഉദരത്തിന്മേല്‍ സഞ്ചരിക്കു ന്നവയുണ്ട്, രണ്ട് കാലില്‍ സഞ്ചരിക്കുന്നവയുമുണ്ട്, അവയില്‍ നാല് കാലുകളില്‍ സഞ്ച രിക്കുന്നവയുമുണ്ട്, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു, നിശ്ചയം അവന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവനുമാണ്" എന്ന് 24: 45 ലും; "അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യരെ സൃഷ്ടിച്ചതും അവരില്‍ രക്തബന്ധവും വിവാഹബന്ധവും ഉണ്ടാക്കിയതും, നിന്‍റെ നാഥന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വശക്തന്‍ തന്നെയായിരിക്കുന്നു" എന്ന് 25: 54 ലും പറഞ്ഞിട്ടുണ്ട്. 15: 86 ല്‍ വിവരിച്ച പ്രകാരം അ വന്‍ എല്ലാ സൃഷ്ടികളെക്കുറിച്ചും എല്ലാ സൃഷ്ടിപ്പിനെക്കുറിച്ചും അറിയുന്ന ഏകനാണ്.
വിശ്വാസി ത്രികാലജ്ഞാനിയായ നാഥനെ അവന്‍റെ സംസാരമായ അദ്ദിക്റില്‍ നിന്ന് തിരിച്ചറിയുന്നതാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അ ദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ നാഥനെയും അവരവ രെയും തിരിച്ചറിയാത്തവരും അതുവഴി ജീവിതലക്ഷ്യം തിരിച്ചറിയാത്തവരുമാണ്. അ തിനാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ വെച്ച് ഏ റ്റവും ദുഷിച്ച ജീവികളെന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 4: 150-151; 14: 10; 15: 85; 16: 40 വിശദീകരണം നോക്കുക.