എല്ലാഓരോ ആത്മാവും മരണം രുചിക്കുകതന്നെ ചെയ്യും,തിന്മകൊണ്ടും നന്മകൊണ്ടും ഒരു പരീക്ഷണമെന്നവണ്ണം നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടി രിക്കുകയും ചെയ്യും, നമ്മിലേക്ക് തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.
തിന്മകൊണ്ടും നന്മകൊണ്ടും പരീക്ഷിക്കുന്നതിനുവേണ്ടിയാണ് നിങ്ങളെ ഭൂമിയില്‍ കൊണ്ടുവന്നിട്ടുള്ളത്. അതിന്‍റെ ഫലം അനുഭവിക്കുന്നതിനുവേ ണ്ടി, എല്ലാഓരോ ആത്മാവും മരണം രുചിക്കുകയും നമ്മിലേക്ക് മടക്കപ്പെടുകയും ചെയ്യുമെന്നാണ് സൂക്തം പറയുന്നത്. 55: 1-4 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍ മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിക്കുകവഴി നിഷ്പക്ഷവാനായിരിക്കുന്നു. 5: 48 ല്‍ വിവരിച്ച പ്രകാരം എ ല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി വിശ്വാസി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 3: 185; 6: 165; 11: 7; 56: 82 വിശദീകരണം നോക്കുക.