( അമ്പിയാഅ് ) 21 : 37

خُلِقَ الْإِنْسَانُ مِنْ عَجَلٍ ۚ سَأُرِيكُمْ آيَاتِي فَلَا تَسْتَعْجِلُونِ

ധൃതി പ്രകൃതക്കാരനായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, എന്‍റെ സൂ ക്തങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികതന്നെ ചെയ്യും, അപ്പോള്‍ നിങ്ങ ള്‍ അതിനുവേണ്ടി ധൃതിപ്പെടേണ്ടതില്ല.

നിശ്ചയം എല്ലാ കാലത്തുമുള്ള കാഫിറുകള്‍ ധൃതി കാംക്ഷിക്കുന്നവരും പരലോ കത്തെ വെടിയുന്നവരുമാണെന്ന് 75: 20-21 ലും; അക്കൂട്ടര്‍ ധൃതികാണിക്കുന്നവരും അവരു ടെ പിന്നാലെ വരാന്‍ പോകുന്ന ഭാരം കൂടിയ ദിനത്തെ വെടിഞ്ഞവരുമാണെന്ന് 76: 27 ലും പറഞ്ഞിട്ടുണ്ട്.

'ധൃതി' ഐഹികലോകത്തെ കുറിക്കുന്നതും 'ക്ഷമ' പരലോകത്തെ കുറിക്കുന്നതു മാണ്. അപ്പോള്‍ മനുഷ്യരുടെ പ്രകൃതി ഐഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്ന വിധത്തിലാണ് എന്നാണ് സൂക്തത്തില്‍ പറയുന്നത്. ആ പ്രകൃതം ഉപയോഗപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറംതള്ളപ്പെട്ട പിശാചിന് അല്ലാഹു വരം നല്‍കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരില്‍ എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതിനെയും ജീവിതലക്ഷ്യം നഷ്ടപ്പെടുത്തി പിശാച് പാട്ടിലാക്കുന്നതാണെന്ന് 4: 118 ന്‍റെ വിശദീകര ണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ സൃഷ് ടിപ്പിന് യാതൊരു മാറ്റവും വരുത്താന്‍ സാധിക്കുകയില്ല എന്ന് 30: 30 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ നിഷ്പക്ഷവാനായ നാഥനേയും പിശാചിനേയും അവരവരേയും മനസ്സിലാക്കിത്തരുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്. അതാണ് മറ്റെ ന്തിനെക്കാളും-പിശാചിന് നല്‍കിയതിനെക്കാളും-വലിയ വരം. അപ്പോള്‍ അത് ഉപയോഗ പ്പെടുത്തി തന്നിലുള്ള ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുന്നവര്‍ക്ക് മാത്രമേ സ്വ ഭാവം മാറ്റാനും പിശാചിനെ നിയന്ത്രിക്കാനും നിഷ്പക്ഷവാനായ നാഥന്‍റെ പ്രതിനിധിയാ വാനും സാധിക്കുകയുള്ളൂ. അവര്‍ക്ക് മാത്രമേ ഇഹലോകത്തെക്കാള്‍ പരലോകത്തിന് പ്രാധാന്യം കൊടുക്കാനും സാധിക്കുകയുള്ളൂ.

പരലോകത്തിന് ഇഹലോകത്തെക്കാള്‍ പ്രാധാന്യം കൊടുക്കാത്തവര്‍ കാഫിറുക ളും അക്രമികളുമാണെന്നും 'അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നാ യിരുന്നേനെ' എന്ന് അവര്‍ മരണസമയത്ത് വിലപിക്കുന്നതാണെന്നുമാണ് എന്നാണ് 'എ ന്‍റെ സൂക്തങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ച് തരികതന്നെ ചെയ്യും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 7: 178: 21: 13-15; 41: 53 വിശദീകരണം നോക്കുക.