( അമ്പിയാഅ് ) 21 : 39

لَوْ يَعْلَمُ الَّذِينَ كَفَرُوا حِينَ لَا يَكُفُّونَ عَنْ وُجُوهِهِمُ النَّارَ وَلَا عَنْ ظُهُورِهِمْ وَلَا هُمْ يُنْصَرُونَ

ഇത്തരം കാഫിറുകള്‍ തങ്ങളുടെ മുഖങ്ങളും മുതുകുകളും നരകാഗ്നിയെത്തൊട്ട് തടയാന്‍ കഴിയാത്ത, അവര്‍ സഹായിക്കപ്പെടുകയും ചെയ്യാത്ത അവസരത്തെ ക്കുറിച്ച് അറിവുള്ളവരായിരുന്നുവെങ്കില്‍!

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരും ഊമരുമായതിനാല്‍ അവര്‍ ഇ നി അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരുന്നവരാവുകയില്ല എന്ന് 2: 18, 171; 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 34-35, 51; 16: 89, 107 വിശദീകര ണം നോക്കുക.