( അമ്പിയാഅ് ) 21 : 38
وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ
അവര് ചോദിക്കുകയും ചെയ്യുന്നു: നിങ്ങള് പറയുന്നത് സത്യമാണെങ്കില് എ പ്പോഴാണ് ഈ വാഗ്ദത്തം പുലരുക?
അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് അവരുടെ നാവുകൊണ്ട് ഇങ്ങനെ ചോദിക്കാറില്ല. എന്നാല് അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ടുള്ള ഹീനവും കൊള്ളരുതാത്ത തുമായ അവരുടെ ജീവിതരീതി പരലോകം കൊണ്ട് വിശ്വസിക്കാത്ത വിധത്തിലാണ്. കാഫിറുകള് അന്ത്യദിനത്തെ ദൂരെയായി കാണുന്നു എന്ന് 70: 6-7 ല് പറഞ്ഞിട്ടുണ്ട്. സ്വ ര്ഗ്ഗത്തിലേക്കുള്ള ആയിരത്തില് ഒന്നായ പ്രവാചകന്മാരുടെയും വിശ്വാസികളുടെയും ജീവിതം വിധിദിവസത്തെ കണ്ടുകൊണ്ടായിരിക്കും. അവര് ആയിരത്തില് തൊള്ളായിര ത്തി തൊണ്ണൂറ്റി ഒമ്പതിന്റെ ജീവിതരീതി വെടിഞ്ഞവരുമായിരിക്കും. 10: 47-48; 12: 37-38; 20: 134-135 വിശദീകരണം നോക്കുക.