( അമ്പിയാഅ് ) 21 : 41

وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُمْ مَا كَانُوا بِهِ يَسْتَهْزِئُونَ

നിശ്ചയം നിനക്കുമുമ്പുള്ള പ്രവാചകന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്, അപ്പോ ള്‍ ഏതൊന്നിനെക്കുറിച്ചായിരുന്നുവോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ സംഭവിക്കുകയുണ്ടായി.

പ്രവാചകന്മാര്‍ മാത്രമല്ല, പരലോകത്ത് വരാന്‍ പോകുന്ന രംഗങ്ങള്‍ അദ്ദിക്ര്‍ ഉദ്ധ രിച്ച് ചൂണ്ടിക്കാണിച്ച് താക്കീത് നല്‍കുന്നവരും പരിഹസിക്കപ്പെടുന്നതാണ്. എന്നാല്‍ ഏതൊരു സൂക്തത്തിന്‍റെ ഭാവിപ്രവചനം പുലരുന്നതിനെക്കുറിച്ചാണോ അവര്‍ പരിഹ സിച്ചിരുന്നത്, അതുതന്നെ അവരില്‍ ആപതിക്കുമെന്നാണ് സൂക്തം താക്കീത് നല്‍കുന്ന ത്. 6: 10, 28; 11: 8; 39: 47-48 വിശദീകരണം നോക്കുക.