നീ ചോദിക്കുക: രാത്രിയും പകലും നിഷ്പക്ഷവാനായ നാഥന്‍ നിങ്ങളെ ശിക്ഷിക്കാനുദ്ദേശിച്ചാല്‍ ആരാണ് തടുക്കാനുള്ളത്? അല്ല, അവര്‍ തങ്ങളുടെ നാ ഥന്‍റെ ഉണര്‍ത്തലിനെ അവഗണിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാകുന്നു.
എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ അവഗണിക്കുന്ന കാ ഫിറുകളെ മുഹൈമിനായ നിഷ്പക്ഷവാനില്‍ നിന്ന് ആരാണ് കാത്ത് സൂക്ഷിക്കാനുള്ളത് എന്നാണ് ചോദിക്കുന്നത്. അദ്ദിക്റിനെ മുഹൈമിന്‍-കാത്തുസൂ ക്ഷിക്കുന്നത്-എന്ന് 5: 48 ലും, അല്ലാഹുവിനെ മുഹൈമിന്‍ എന്ന് 59: 23 ലും വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദിക്റിനെ മുറുകെപ്പിടിച്ചാല്‍ മുഹൈ മിനായ നാഥനെ മുറുകെപ്പിടിക്കലായി. അവന് ആകാശങ്ങളിലോ ഭൂമിയിലോ ഒരു ആപത്തും സംഭവിക്കുകയില്ല, നാഥന്‍ എല്ലാം കേള്‍ക്കുന്നവനും അ റിയുന്നവനുമാണ്. 2: 152, 256; 3: 101-103; 20: 124-127 വിശദീകരണം നോക്കുക.