( അമ്പിയാഅ് ) 21 : 43

أَمْ لَهُمْ آلِهَةٌ تَمْنَعُهُمْ مِنْ دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنْفُسِهِمْ وَلَا هُمْ مِنَّا يُصْحَبُونَ

അതല്ല, നമ്മെക്കൂടാതെ അവര്‍ക്ക് ആപത്തുവിപത്തില്‍ നിന്ന് തടയുന്ന മറ്റു ഇലാഹുകളുണ്ടോ? അവര്‍ക്ക് സ്വന്തത്തെത്തന്നെ സഹായിക്കാന്‍ സാധിക്കുക യില്ല, നമ്മില്‍ നിന്നുള്ള പിന്തുണ അവര്‍ക്ക് ലഭിക്കുന്നതുമല്ല.

നരകക്കുണ്ഠത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്നതും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്റിനെ എല്ലാഓരോ മനുഷ്യനും പഠിപ്പിച്ച നിഷ്പക്ഷവാനായ അല്ലാഹുവിനെ ഇലാഹായി സ്വീകരിക്കാതെ അല്ലാഹുവിന്‍റെയടുക്കല്‍ ശുപാര്‍ശക്കാരും ഇടയാളന്മാരുമായി കാഫിറുകള്‍ പരിഗണിക്കുന്ന അവന്‍റെ സൃഷ്ടികളെ ഇലാഹായി സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെയടുക്കല്‍ ശുപാര്‍ശ ചെയ്യാനുള്ള സമ്മതം നല്‍കപ്പെടുകയില്ല എന്നാണ് 'നമ്മില്‍ നിന്നുള്ള പിന്തുണ അവര്‍ക്ക് ലഭിക്കുന്നതുമല്ല' എന്ന് പറഞ്ഞ തിന്‍റെ വിവക്ഷ. അദ്ദിക്റിനെ ജീവിപ്പിച്ച് അല്ലാഹുവിനെയും പ്രവാചകനെയും സഹായി ക്കുന്നവര്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള അദ്ദിക്ര്‍ ശുപാര്‍ശ ചെയ്യുക യും ചെയ്യിപ്പിക്കുകയുമുള്ളൂ. 7: 194-197; 18: 101-102; 21: 28-30 വിശദീകരണം നോക്കുക.