وَلَئِنْ مَسَّتْهُمْ نَفْحَةٌ مِنْ عَذَابِ رَبِّكَ لَيَقُولُنَّ يَا وَيْلَنَا إِنَّا كُنَّا ظَالِمِينَ
നിന്‍റെ നാഥന്‍റെ ശിക്ഷയില്‍ നിന്നുള്ള ഒരു സ്പര്‍ശനം അവരെ ബാധിക്കുക യാണെങ്കില്‍ അവര്‍ പറയുകതന്നെ ചെയ്യും: ഓ ഞങ്ങളുടെ നാശം! നിശ്ചയം ഞങ്ങള്‍ അക്രമികള്‍ തന്നെയായിരുന്നുവല്ലോ.
അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും അത് ലോകര്‍ക്ക് എത്തിച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുമാണെങ്കില്‍ നാട്ടിലെ നിവാസികള്‍ക്ക് അനുഗ്രഹങ്ങളു ടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമെന്ന് 7: 96 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ത്രികാലജ്ഞാനമായ അദ്ദിക്റിലൂടെ ഭാവിയില്‍ ഇവര്‍ക്ക് നേരിടാനുള്ള അനന്തരഫലത്തെക്കുറിച്ച് മു ന്നറിയിപ്പ് നല്‍കുമ്പോള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാത്ത ബധിരന്മാര്‍ അവര്‍ക്ക് വല്ല ശി ക്ഷയും ബാധിപ്പിക്കുകയാണെങ്കില്‍ 'ഓ, ഞങ്ങളുടെ കഷ്ടം! ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ' എന്ന് വിലപിക്കുമെന്നാണ് ത്രികാലജ്ഞാനി മുന്നറിയിപ്പ് നല്‍കുന്നത്. 10: 21-24; 17: 83; 21: 12-14 വിശദീകരണം നോക്കുക.