قُلْ إِنَّمَا أُنْذِرُكُمْ بِالْوَحْيِ ۚ وَلَا يَسْمَعُ الصُّمُّ الدُّعَاءَ إِذَا مَا يُنْذَرُونَ
നീ പറയുക,നിശ്ചയം ഞാന്‍ നിങ്ങളെ താക്കീത് നല്‍കുന്നത് ദിവ്യസന്ദേശം കൊണ്ടാണ്; എന്നാല്‍ ബധിരന്മാര്‍ വിളികേള്‍ക്കുന്നവരാവുകയില്ല, അവര്‍ മു ന്നറിയിപ്പ് നല്‍കപ്പെടുന്നവരാകുമ്പോള്‍.
'ദിവ്യസന്ദേശം' കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്റാണ്. സൂക്തത്തില്‍ ബധിരന്മാര്‍ എന്ന് പറഞ്ഞത് ചെവികേള്‍ക്കാത്തവരെയല്ല, മറിച്ച് അദ്ദിക്ര്‍ കേട്ടശേഷം അതിന്‍റെ വിധി വിലക്കുകള്‍ പിന്‍പറ്റാത്ത കാഫിറുകളെയാണ്. നാഥന്‍റെ കോപവും ശാപവും ബാധകമായിട്ടുള്ള ഫുജ്ജാറുകളായ അവര്‍ക്ക് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ട്, അത് എത്ര മോശപ്പെട്ട മടക്കസ്ഥലം എന്ന് 48: 6 ലും; അവര്‍ നരകക്കുണ്ഠത്തിലെ അഗ്നിയില്‍ ശാശ്വതരായി കഴിഞ്ഞുകൂടേണ്ട കരയിലെ ഏറ്റവും ദുഷ്ടജീവികളാണെന്ന് 98: 6 ലും പറഞ്ഞിട്ടുണ്ട്. 8: 22; 10: 42-43; 17: 97-98 വിശദീകരണം നോക്കുക.