(അമ്പിയാഅ്) 21 : 50
وَهَٰذَا ذِكْرٌ مُبَارَكٌ أَنْزَلْنَاهُ ۚ أَفَأَنْتُمْ لَهُ مُنْكِرُونَ

ഇതാകട്ടെ അനുഗ്രഹീതമായ ഒരുദിക്ര്‍ (ഉണര്‍ത്തല്‍) ആകുന്നു, നാമാണ് അതിനെ അവതരിപ്പിച്ചിട്ടുള്ളത്, അപ്പോള്‍ നിങ്ങള്‍ അതിനോട് വിരോധം വെക്കുന്നവരായിരിക്കുന്നുവോ?

ദിക്ര്‍ എന്നത് അറബിയിലുള്ള ഖുര്‍ആനല്ല, മറിച്ച് ഗ്രന്ഥത്തിന്‍റെ ആത്മാവാണ്. 36: 69 ല്‍, ഇത് വ്യക്തമായ വായനയായ ഒരു ഉണര്‍ത്തലല്ലാതെയല്ല എന്ന് പറഞ്ഞിട്ടുള്ളതും, 56: 77-78 സൂക്തങ്ങളില്‍, നിശ്ചയം ഇത് ഭദ്രമായ ഒരു ഗ്രന്ഥത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള മാന്യമായ വായനയാണ്, എന്നാല്‍ വിശുദ്ധന്മാ രല്ലാതെ അത് ഉള്‍ക്കൊള്ളുകയില്ല എന്ന് പറഞ്ഞിട്ടുള്ളതും അദ്ദിക്റിനെക്കുറിച്ച് തന്നെയാണ്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യയൊന്നും കടന്നുകൂ ടാത്ത അജയ്യഗ്രന്ഥമാണ് അദ്ദിക്ര്‍ എന്ന് 41: 41-42 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന, 7: 40; 32: 12, 22; 34: 32; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരായ ഇവര്‍ ഗ്രന്ഥത്തിന്‍റെ ശരീരവും ജീവനായ അര്‍ത്ഥവും മാത്രം പരിഗണിച്ചുകൊ ണ്ട് 'ആവര്‍ത്തിച്ച് വായിക്കുക' എന്ന് ആശയം വരുന്ന ഖുര്‍ആന്‍ എന്ന പദം മാത്രം ഉരുവിടുന്നതാണ്. അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ഗ്രന്ഥത്തിന്‍റെ നാഥനില്‍ നിന്നു ള്ള ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ഇവിടെ ജീവിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും നരക ക്കുണ്ഠത്തിലേക്ക് തങ്ങളുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്നും 25: 33-34 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 6: 155-157; 21: 2, 24; 36: 7, 70 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!