തങ്ങളുടെ നാഥനെ കാണാതെകണ്ട് ഭയപ്പെടുന്നവരും അന്ത്യമണിക്കൂറിന്‍റെ കാര്യത്തില്‍ കിടിലം കൊള്ളുന്നവരുമാണ് അവര്‍.
ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരുസംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി മനുഷ്യരുടെ ഐക്യം നിലനിര്‍ത്തുന്നതിന് ലക്ഷ്യം വെ ച്ചുകൊണ്ട് അദ്ദിക്ര്‍ സര്‍വ്വലോകര്‍ക്കും എത്തിച്ച് കൊടുക്കുന്നതും, 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെ യ്യുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുന്നതുമാണ്. അതോടൊപ്പം 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷിയില്‍ ഏര്‍പ്പെടുന്നതും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും അതിനു വേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതുമാണ്. 2: 62; 7: 205-206; 13: 19-29 വിശദീകരണം നോക്കുക.