( അമ്പിയാഅ് ) 21 : 53
قَالُوا وَجَدْنَا آبَاءَنَا لَهَا عَابِدِينَ
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കളെ അതിനെ സേവിക്കുന്നവരായി ഞങ്ങ ള്‍ കണ്ടെത്തിയിട്ടുള്ളതാണ്.
2: 170 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കണമെന്ന് പറയുമ്പോള്‍ എ ക്കാലത്തുമുള്ള അക്രമികളെപ്പോലെ ഇക്കാലത്തുള്ള അക്രമികളായ ഫുജ്ജാറുകളുടെയും മറുപടി: ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവന്മാരെയാണ് പിന്‍പറ്റുന്നത് എന്നാണ്. പ രലോകത്ത് അവര്‍ക്ക് അനുഭവിക്കാനുള്ള ശിക്ഷ വിവരിച്ചശേഷം 'നിശ്ചയം അവര്‍ ത ങ്ങളുടെ പിതാക്കളുടെ ചര്യയില്‍ വഴികേടിലായിരുന്നു. അവര്‍ അവരുടെ കാല്പാടുകള് അടിതെറ്റാതെ അന്ധമായി പിന്പറ്റിക്കൊണ്ടിരുന്നവരുമായിരുന്നു. നിശ്ചയം അവര്‍ക്ക് മുമ്പും പൂര്‍വ്വികരില്‍ അധികപേരും വഴികേടില്‍ തന്നെയായിരുന്നു' എന്ന് 37: 69-71 ല്‍ പ റഞ്ഞിട്ടുണ്ട്. 2: 18, 170; 4: 118; 5: 104-105 വിശദീകരണം നോക്കുക.