( അമ്പിയാഅ് ) 21 : 58

فَجَعَلَهُمْ جُذَاذًا إِلَّا كَبِيرًا لَهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ

അങ്ങനെ, അവന്‍ അവരിലെ വലുതിനെയൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം തച്ചുടച്ചു, അവര്‍ അവനിലേക്ക് മടങ്ങുന്നതിന് വേണ്ടി.

'അവര്‍ അവനിലേക്ക് മടങ്ങുന്നതിന് വേണ്ടി' എന്ന് പറഞ്ഞതിലെ 'അവനിലേക്ക്' എന്നത് കൊണ്ടുദ്ദേശിക്കുന്നത് തച്ചുടക്കപ്പെടാതെ അവശേഷിച്ച വലിയ വിഗ്രഹത്തിലേ ക്ക് എന്നും ഇബ്റാഹീമിലേക്ക് എന്നും ആശയമുണ്ട്. അഥവാ ആരാണ് ഞങ്ങളുടെ ഈ വിഗ്രഹങ്ങളോട് ഇത്തരം കടും കൈ ചെയ്തത് എന്ന് ആ ജനത, അവശേഷിച്ച അവരി ലെ വലിയ വിഗ്രഹത്തോട് ചോദിക്കുന്നതിന് വേണ്ടി, അല്ലെങ്കില്‍ ഇബ്റാഹിമിനെ വി ളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിന് വേണ്ടി എന്നാണ്. അവര്‍ 'അവയിലേക്ക് മടങ്ങുന്നതിന് വേണ്ടി' എന്നതിന് പകരം അവനിലേക്ക് മടങ്ങുന്നതിന് വേണ്ടി എന്നാണ് പറഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സാധാരണയായി വിഗ്രഹങ്ങളെ സ്ത്രീലിംഗത്തിലാണ് പ രാമര്‍ശിക്കാറുള്ളതെങ്കില്‍ ഇവിടെ പുല്ലിംഗത്തിലാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ഈ വിഗ്രഹങ്ങളെല്ലാം പുരുഷന്മാരുടേതായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ആത്മാവിനും പരലോകത്തി നും പ്രാധാന്യം കൊടുക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ്. എന്നാല്‍ തെമ്മാടികളായ അവരുടെ ജീവിത രീതിയാണ് ഇന്ന് മറ്റേതു ജീവിത രീതിയെക്കാളും നീചവും മലീമസവുമായിട്ടുള്ളത്. 63: 4; 80: 17 എ ന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥനാല്‍ വധിക്കപ്പെട്ട അവര്‍ വാചാലമായി സംസാരിക്കുന്നവരാണെങ്കിലും അദ്ദിക്റിന്‍റെ 40 പേരുകളില്‍ പെട്ട ഒന്നുപോലും ജനങ്ങളോട് പ റയാത്തവരാണ്. കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായ അവരുടെ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം വാദിക്കുകയും ത ര്‍ക്കിക്കുകയും പഴിചാരുകയും ശപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടു ണ്ട്. 7: 194-195; 10: 71; 11: 55-56 വിശദീകരണം നോക്കുക.