فَرَجَعُوا إِلَىٰ أَنْفُسِهِمْ فَقَالُوا إِنَّكُمْ أَنْتُمُ الظَّالِمُونَ
അപ്പോള്‍ അവര്‍ അവരുടെ ആത്മാവിലേക്ക് മടങ്ങി, അങ്ങനെ അവര്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ തന്നെയാണ് അക്രമികളായിട്ടുള്ളവര്‍.
അവര്‍ അവരുടെ ആത്മാവിലേക്ക് മടങ്ങി എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ആ ജനത ചിന്തയും ബോധവുമുള്ളവരായിമാറി എന്നാണ്. പ്രതിഫലനശേഷി പോലുമില്ലാത്ത വിഗ്രഹങ്ങളെ പൂജിക്കുന്ന മനുഷ്യര്‍ തന്നെയാണ് അക്രമികളെന്ന് അവര്‍ക്ക് ബോധ്യമായി എന്ന് സാരം.
എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളുടെയും അനുയായികളുടെയും മേലിലാ ണ് അല്ലാഹുവിന്‍റെ കോപവും ശാപവും പതിച്ചിട്ടുള്ളത് എന്നും, അവര്‍ക്ക് നരകഗര്‍ ത്തം ഒരുക്കിവെച്ചിട്ടുണ്ടെന്നും 4: 140; 9: 67-68; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും 'ദിക്രീ' എന്ന ഗ്രന്ഥം കേള്‍ക്കാന്‍ തയ്യാറാകാത്തവരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്തവരുമായ അവരെ ഏ റ്റവും ദുഷ്ടജീവികളെന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത് എങ്കില്‍ നാഥനില്‍ നിന്നു ള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താ തെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിനെ മൂടിവെക്കുന്ന അ വരാണ് തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമെന്നും 25: 33-34 ലും പറ ഞ്ഞിട്ടുണ്ട്. 1: 7; 2: 6-7, 62 വിശദീകരണം നോക്കുക.