(അമ്പിയാഅ്) 21 : 63
قَالَ بَلْ فَعَلَهُ كَبِيرُهُمْ هَٰذَا فَاسْأَلُوهُمْ إِنْ كَانُوا يَنْطِقُونَ

അവന്‍ പറഞ്ഞു: അല്ല, ഇത് പ്രവര്‍ത്തിച്ചത് അവരിലെ ഈ വലിയവന്‍ തന്നെയാണ്, അപ്പോള്‍ നിങ്ങള്‍ അവരോട് ചോദിച്ചുനോക്കുക -അവര്‍ പ്രതിഫലന ശേഷിയുള്ളവരാണെങ്കില്‍.

വിഗ്രഹങ്ങള്‍ ജീവനില്ലാത്തവയായതുകൊണ്ടാണ് 'അവര്‍ സംസാരിക്കുന്നവരാണെങ്കില്‍' എന്ന് പറയാതെ 'അവര്‍ പ്രതിഫലനശേഷിയുള്ളവരാണെങ്കി ല്‍' എന്ന് പറഞ്ഞിട്ടുള്ളത്. 41: 20 പ്രകാരം വിധിദിവസം കാഫിറുകളുടെ കേള്‍വികളും കാഴ്ചകളും തൊലികളും അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരു ന്നത് എന്തായിരുന്നുവെന്ന് അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 41: 21 ല്‍ അപ്പോള്‍ അവര്‍ തങ്ങളുടെ തൊലികളോട്: എന്താ നിങ്ങ ള്‍ നമുക്കെതിരായി സാക്ഷ്യം വഹിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ തൊലികള്‍ പറയും: എല്ലാ വസ്തുക്കള്‍ക്കും പ്രതിഫലനശേഷി നല്‍കിയ അല്ലാഹു ഞങ്ങളെക്കൊണ്ട് പ്രതിഫലിപ്പിക്കുകയാണ്. അവനാണല്ലോ നിങ്ങളെ ആദ്യപ്രാവശ്യം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചത്; അവനിലേക്ക് തന്നെയല്ലോ നിങ്ങ ള്‍ മടക്കപ്പെടുന്നതും എന്നും പറഞ്ഞിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!