( അമ്പിയാഅ് ) 21 : 67

أُفٍّ لَكُمْ وَلِمَا تَعْبُدُونَ مِنْ دُونِ اللَّهِ ۖ أَفَلَا تَعْقِلُونَ

നിങ്ങള്‍ക്ക് നാശം അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കു ന്നവയ്ക്കും, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നില്ലെയോ?

വേദഗ്രന്ഥത്തിന്‍റെ ആശയം ഉപയോഗപ്പെടുത്താത്തതുകൊണ്ടാണ് പിശാചിനെ സേവിക്കുന്ന വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയുമെല്ലാം എക്കാല ത്തും ജനങ്ങള്‍ പിന്‍പറ്റുന്നത്. ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റിനെത്തൊട്ട് അവരവ രേയും മറ്റുള്ളവരേയും തടയുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ഇന്ന് ഏറ്റവും മോശപ്പെട്ട, നിന്ദ്യവും നികൃഷ്ടവുമായ ജീവിതരീതി പിന്‍തുടരുന്നത്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ ഫുജ്ജാറുകളാണ് ഇന്ന് ലോകരില്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നതും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടി രിക്കുന്നതും. അവര്‍ സത്യത്തിലാണെന്നും ഇതര ജനവിഭാഗങ്ങളെല്ലാം വഴികേടിലാ ണെന്നും അര്‍ഹതയില്ലാതെ വാദിക്കുന്നവരുമാണ് അവര്‍. നിഷ്പക്ഷവാനായ നാഥന്‍ ഒ രാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 9: 67-68 ല്‍ വിവരിച്ച പ്ര കാരം ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനതയായ ഇവര്‍ വായിച്ച, കേട്ട, തൊട്ട ഗ്ര ന്ഥം ഇവര്‍ക്കെതിരെ സാക്ഷ്യം വഹിച്ച് വാദിച്ച് ഇക്കൂട്ടരെ നരകക്കുണ്ഠത്തിലേക്ക് ത ള്ളിവിടുകയാണ് ചെയ്യുക. 15: 44; 19: 43-45; 20: 134; 21: 10; 25: 65-66 വിശദീകരണം നോ ക്കുക.