( അമ്പിയാഅ് ) 21 : 69

قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ

നാം കല്‍പിച്ചു, ഓ തീയേ, നീ ഇബ്റാഹീമിന്‍റെ മേല്‍ തണുപ്പുള്ളതും സമാ ധാനമുള്ളതുമായിത്തീരുക!

 തീയിന് കരിക്കുക, പൊള്ളിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ നല്‍കിയ അല്ലാഹു, 4: 125 ലൂടെ തന്‍റെ ആത്മമിത്രമെന്ന് വിശേഷിപ്പിച്ച ഇബ്റാഹീമിന്‍റെ കാര്യത്തില്‍ തീയിന്‍റെ സ്വഭാവം മാറ്റിമറിക്കാന്‍ കല്‍പ്പന നല്‍കുകയാണുണ്ടായത്. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അവന്‍ അതിനോട് പറയലാണ് 'ഉണ്ടാവുക' എന്ന് 36: 82 ല്‍ പറഞ്ഞത് അങ്ങനെ നാഥന്‍ നടപ്പില്‍ വരുത്തിക്കാണിക്കുകയും ചെയ്തു. 2: 258-260; 4: 158; 16: 40 വിശദീകരണം നോ ക്കുക.