( അമ്പിയാഅ് ) 21 : 74

وَلُوطًا آتَيْنَاهُ حُكْمًا وَعِلْمًا وَنَجَّيْنَاهُ مِنَ الْقَرْيَةِ الَّتِي كَانَتْ تَعْمَلُ الْخَبَائِثَ ۗ إِنَّهُمْ كَانُوا قَوْمَ سَوْءٍ فَاسِقِينَ

ലൂത്ത്വിനും നാം തത്വജ്ഞാനവും അറിവും നല്‍കുകയുണ്ടായി, മ്ലേഛവൃത്തി കള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന നാട്ടില്‍ നിന്ന് അവനെ നാം രക്ഷപ്പെടുത്തുക യും ചെയ്തു, നിശ്ചയം അവര്‍ ദുഷിച്ച തെമ്മാടികളായ ഒരു ജനത തന്നെയാ യിരുന്നു.

തത്വജ്ഞാനം, അറിവ് എന്നിവ അദ്ദിക്റിന്‍റ 40 പേരുകളില്‍ പെട്ടവയാണ്. 15: 58 ല്‍ ലൂത്ത്വിന്‍റെ ജനതയെ ഭ്രാന്തന്മാരായ ഒരു ജനത എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ലൂ ത്ത്വിന്‍റെ ജനതയുടെ മ്ലേഛവൃത്തികളായ സ്വവര്‍ഗ്ഗസംഭോഗം, കവര്‍ച്ച, ഗുണ്ടായിസം, കൊള്ള മുതലായവ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഇന്ന് ലോകരില്‍ അദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകളിലാണ്. 9: 67-68; 11: 77-83; 17: 13-14; 20: 124-127 വിശദീകരണം നോക്കുക.