നാം അവരെ നമ്മുടെ കല്പനകൊണ്ട് സന്മാര്ഗ്ഗത്തിലേക്ക് നയിക്കുന്ന നേതാക്കളുമാക്കി, നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും നമസ്കാരം മുറപ്രകാരം അനു ഷ്ഠിക്കണമെന്നും സക്കാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ദിവ്യസന്ദേശം നല്‍കുകയും ചെയ്തു, അവര്‍ നമ്മെ സേവിക്കുന്നവരുമായിരുന്നു.
കല്പന എന്നത് അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. നല്ല കാര്യങ്ങള്‍ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്. അജയ്യമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അല്ലാഹുവിന്റെ സമ്മതപത്രമായ അത് ഉപയോഗപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസിയാകാത്തവരു ടെ നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, ഉംറ തുടങ്ങി ഒരു കര്‍മ്മവും സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല, അതുവഴി അവര്‍ ഇവിടെ ലക്ഷ്യബോധമില്ലാ തെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത് എന്ന് 9: 53-55, 67-68; 25: 34, 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 71-72; 19: 58 വിശദീകരണം നോക്കുക.