( അമ്പിയാഅ് ) 21 : 76
وَنُوحًا إِذْ نَادَىٰ مِنْ قَبْلُ فَاسْتَجَبْنَا لَهُ فَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ
-നൂഹിനും; മുമ്പ് അവന് നമ്മെ വിളിച്ച് കേണ സന്ദര്‍ഭം, അപ്പോള്‍ നാം അവന് മറുപടി നല്കി, നാം അവനെയും അവന്റെ കുടുംബത്തേയും ആ മഹാദുരിത ത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
ആദ്യ പ്രവാചകനായ നൂഹ് തൊള്ളായിരത്തി അമ്പത് വര്‍ഷക്കാലം ജനതയെ ഗ്രന്ഥത്തിലേക്കും നാഥനിലേക്കും വിളിച്ചെങ്കിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ പിന്തിരിഞ്ഞുകളയുകയാണ് ഉണ്ടായത്. അങ്ങനെ അവസാനം അല്ലാഹു നൂഹിനെയും കുടുംബത്തില്‍ നിന്നുള്ള വിശ്വാസികളെയും വിശ്വാസികളായ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും ഒരു കപ്പലില്‍ രക്ഷപ്പെടുത്തുകയും മറ്റുള്ളവരെ മുഴുവനും വെള്ളപ്പൊക്കത്തില്‍ മുക്കിക്കൊല്ലുകയുമാണുണ്ടായത്. 7: 59-64; 17: 3; 71: 28 വിശദീകരണം നോക്കുക.