( അമ്പിയാഅ് ) 21 : 79

فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ

അപ്പോള്‍ സുലൈമാന് നാം അതിന്‍റെ ശരിയായ വിധി മനസ്സിലാക്കിക്കൊടുത്തു, തത്വജ്ഞാനവും അറിവും നാം ഇരുവര്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു, ദാവൂ ദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരുന്ന പര്‍വ്വതങ്ങളേയും പക്ഷികളേ യും നാം വിധേയമാക്കിക്കൊടുക്കുകയും ചെയ്തു, എല്ലാം പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്നത് നാം തന്നെയായിരുന്നു.

ഒരു ജനതയുടെ കൃഷിയിടത്തില്‍ മറ്റൊരു ജനതയുടെ ആടുകള്‍ കയറി മേയുക യുണ്ടായി. അപ്പോള്‍ അവര്‍ വിധി തേടിക്കൊണ്ട് ദാവൂദിന്‍റെയും സുലൈമാന്‍റെയും അ ടുത്തുവന്നു. കൃഷി നശിപ്പിച്ച ആടുകളെ കൃഷിയുടെ ഉടമസ്ഥന് നല്‍കാനാണ് ദാവൂദ് വി ധിച്ചത്. എന്നാല്‍ രണ്ടാമത് കൃഷിചെയ്ത് ശരിപ്പെടുത്തി കൊടുക്കുന്നതുവരെ ആടുകളെ കൃഷിസ്ഥലത്തിന്‍റെ ഉടമക്ക് നല്‍കാനാണ് സുലൈമാന്‍ വിധിച്ചത്. പ്രസ്തുത കാലയള വില്‍ ആടുകളില്‍ നിന്ന് ലഭിക്കുന്ന പാല്‍, രോമം, കുട്ടികള്‍ തുടങ്ങിയവ കൃഷിയുടെ ഉ ടമക്ക് ഉപയോഗിക്കാമെന്നാണ് സുലൈമാന്‍ വിധിച്ചത്. ഇതില്‍ നീതിയുക്തമായ തീരുമാ നം സുലൈമാന്‍റേതായിരുന്നുവെന്നാണ് 'അപ്പോള്‍ സുലൈമാന് നാം അതിന്‍റെ ശരിയാ യവിധി മനസ്സിലാക്കിക്കൊടുത്തു' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ. ദാവൂദി ന്‍റെ മകനാണ് സുലൈമാന്‍. ദാവൂദ് ഗ്രന്ഥം നല്‍കപ്പെട്ട പ്രവാചകനും മകനായ സുലൈമാന്‍ ആ ഗ്രന്ഥം പിന്‍പറ്റുന്ന നബിയുമായിരുന്നു. അവര്‍ ഇരുവരും രാജാക്കന്മാരുമായി രുന്നു. എന്നാല്‍ അല്ലാഹു പ്രവാചകന്മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പദവികള്‍ നല്‍കി യിട്ടുണ്ടെന്ന് 2: 253 ല്‍ പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളിലും അവക്കിടയിലും നടക്കുന്ന എ ല്ലാഓരോ സംഭവവും ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെ നിശ്ചയിച്ച് ഒരു ഗ്രന്ഥ ത്തില്‍ രേഖപ്പെടുത്തിയതനുസരിച്ചാണ് നടക്കുന്നത് എന്നാണ് 'എല്ലാം പ്രവര്‍ത്തിപ്പി ച്ചുകൊണ്ടിരുന്നത് നാം തന്നെയായിരുന്നു' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ. 10: 61; 11: 5-6; 17: 17 വിശദീകരണം നോക്കുക.