( അമ്പിയാഅ് ) 21 : 80

وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَكُمْ لِتُحْصِنَكُمْ مِنْ بَأْسِكُمْ ۖ فَهَلْ أَنْتُمْ شَاكِرُونَ

യുദ്ധവേളകളില്‍ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പടയങ്കികള്‍ നിര്‍മ്മിക്കാ ന്‍ നാം അവനെ പഠിപ്പിക്കുകയും ചെയ്തു, അപ്പോള്‍ നിങ്ങള്‍ നന്ദിയുള്ളവരാ കുമോ?

നിങ്ങള്‍ക്ക് യുദ്ധവേളകളിലും സമാധാനവേളകളിലും ഉപയോഗപ്രദമായ വിഭവങ്ങ ളെല്ലാം ഒരുക്കിത്തന്ന സ്രഷ്ടാവിനെ ഏകനായി അംഗീകരിക്കുന്നുണ്ടോ എന്നാണ് 'നിങ്ങ ള്‍ നന്ദിയുള്ളവരാകുമോ?' എന്ന് ചോദിച്ചതിന്‍റെ വിവക്ഷ. 2: 152; 16: 80; 76: 3 വിശദീകരണം നോക്കുക.