( അമ്പിയാഅ് ) 21 : 82

وَمِنَ الشَّيَاطِينِ مَنْ يَغُوصُونَ لَهُ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَافِظِينَ

പിശാചുക്കളില്‍ അവനുവേണ്ടി മുങ്ങുന്നവരുണ്ടായിരുന്നു, അതല്ലാത്ത മറ്റു ജോലികള്‍ ചെയ്യുന്നവരുമുണ്ടായിരുന്നു, അവരുടെയെല്ലാം സൂക്ഷിപ്പുകാരന്‍ നാം തന്നെയുമായിരുന്നു.

സമുദ്രത്തില്‍ മുങ്ങി മുത്തുകളും ചിപ്പികളും എടുക്കുന്ന ജിന്നുപിശാചുക്കളെ സു ലൈമാന് വിധേയമാക്കികൊടുത്തിരുന്നു. അതല്ലാത്ത മറ്റു ജോലികള്‍ എന്ന് പറഞ്ഞത് 34: 12-13; 38: 36-40 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ട് ആഹ്ലാദിക്കുകയും പ്രൗഢരാവുകയും ചെയ്യുന്നതിന് പകരം ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊ ണ്ടും ശിക്ഷക്ക് വിധേയരായിരിക്കുകയാണ്. 1: 7; 2: 165-167; 4: 150-151 വിശദീകരണം നോ ക്കുക.