وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ
അയ്യൂബിനും; അവന്‍ തന്‍റെ നാഥനെ വിളിച്ചുകേണ സന്ദര്‍ഭം: നിശ്ചയം എന്നെ ദുരിതം ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണ ചെ യ്യുന്നവനാകുന്നു!
പിശാചിന്‍റെ ബാധക്ക് വിധേയനായി സമ്പത്തും സന്താനങ്ങളുമെല്ലാം അകറ്റപ്പെ ട്ട് പതിനഞ്ച് വര്‍ഷക്കാലത്തോളം രോഗിയായി അലഞ്ഞ അയ്യൂബ് നബി അവസാനഘട്ട ത്തില്‍ നാഥനെ വിളിച്ച് കേഴുന്ന രംഗമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ആദ്യഘട്ടത്തിലെ അവസ്ഥ 38: 41 ല്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. 'നമ്മുടെ അടിമ അ യ്യൂബിനെയും സ്മരിക്കുക. അവന്‍ നമ്മോട് കേണ സന്ദര്‍ഭം: നിശ്ചയം എനിക്ക് പിശാച് ദുരിതവും പീഡനവും ഏല്‍പ്പിച്ചിരിക്കുന്നു'. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകള്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. 2: 102; 6: 112; 7: 28-30 വിശദീകരണം നോക്കുക.