( അമ്പിയാഅ് ) 21 : 84

فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِنْ ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُمْ مَعَهُمْ رَحْمَةً مِنْ عِنْدِنَا وَذِكْرَىٰ لِلْعَابِدِينَ

അപ്പോള്‍ നാം അവന് മറുപടി നല്‍കി, അവനെ ബാധിച്ചിരുന്ന ദുരിതങ്ങളെ ല്ലാം നാം നീക്കിക്കളഞ്ഞു, അവന് നാം അവന്‍റെ കുടുംബത്തേയും അവരോടൊ പ്പം അത്ര വേറെയും നമ്മില്‍ നിന്നുള്ള കാരുണ്യമായിക്കൊണ്ട് നല്‍കുകയുണ്ടാ യി, നമ്മെ സേവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഒരു അനുസ്മരണമായിക്കൊണ്ടും.

38: 43 ല്‍ അയ്യൂബിന് അവന്‍റെ കുടുംബത്തേയും അവരോടൊപ്പം അത്ര വേറെയും നമ്മില്‍ നിന്നുള്ള കാരുണ്യമായിക്കൊണ്ടും ബുദ്ധിമാന്മാര്‍ക്ക് ഒരു അനുസ്മരണമായി ക്കൊണ്ടും നല്‍കുകയുണ്ടായി എന്നാണ് പറഞ്ഞിട്ടുള്ളത്. അഥവാ ചിന്താശക്തി ഉപയോ ഗപ്പെടുത്തുന്ന ബുദ്ധിമാന്‍മാര്‍ മാത്രമാണ് അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുക. അ വര്‍ ഭൂമിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് പരീക്ഷണത്തിന് വിധേയമാകാനാണ് എന്ന ബോ ധത്തിലും എല്ലാം പതിയിരുന്നു വീക്ഷിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ നാഥന്‍ കാണുന്നു ണ്ട് എന്ന ബോധത്തില്‍ സര്‍വ്വസ്വം അവനില്‍ ഭരമേല്‍പ്പിച്ച് നിലകൊള്ളുന്നവരും, വേവ ലാതിയും ആവലാതിയുമെല്ലാം അവനോട് മാത്രം ബോധിപ്പിക്കുന്നവരും, പ്രപഞ്ചം അ തിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ ക്ക് എത്തിച്ച് കൊടുക്കാനുള്ള പ്രവര്‍ത്തങ്ങളില്‍ മുഴുകുകവഴി അവനെ സേവിച്ചുകൊ ണ്ടിരിക്കുന്നവരുമായിരിക്കും. അഥവാ അവര്‍ അദ്ദിക്റിനെ അവര്‍ക്ക് അനുകൂലമായി സാക്ഷിനില്‍ക്കുകയും വാദിക്കുകയും ചെയ്യുന്ന വിധത്തില്‍, രോഗശമനമായും കാരു ണ്യമായും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയായും ഉപയോഗപ്പെടുത്തുന്നവരും അ ങ്ങനെ ഉപയോഗപ്പെടുത്താന്‍ മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും. പരലോകത്തെ കണ്ടുകൊണ്ട് ജീവിക്കുന്ന അത്തരം ക്ഷമാലുക്കള്‍ മാത്രമാണ് യഥാര്‍ത്ഥ ത്തില്‍ അല്ലാഹുവിനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടും വിശ്വസിച്ചിട്ടുള്ളവര്‍. 2: 4; 9: 51; 21: 19-20, 35 വിശദീകരണം നോക്കുക.