فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنْجِي الْمُؤْمِنِينَ
അപ്പോള്‍ നാം അവന് മറുപടി നല്‍കി, അവനെ ആ ആധിയില്‍ നിന്ന് രക്ഷപ്പെ ടുത്തുകയും ചെയ്തു, അപ്രകാരമാണ് നാം വിശ്വാസികളെ രക്ഷപ്പെടുത്തുക.
പ്രവാചകന്മാരെ ഇത്തരം ആധിയില്‍ അകപ്പെടുത്തിയിട്ടുള്ളത് അവരുടെ ജീവിതം പിന്‍പറ്റുന്ന വിശ്വാസികള്‍ക്ക് മാതൃകയായും അവര്‍ പരീക്ഷണഘട്ടത്തില്‍ പതറിപ്പോകാതിരിക്കുന്നതിന് വേണ്ടിയുമാണ്. എന്നാല്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ചവര്‍ ത്രികാലജ്ഞാനിയായ അല്ലാഹുവിനെ മുറുകെപ്പിടിച്ച് ബോധത്തില്‍ നിലകൊള്ളുന്നവരായിരിക്കുന്നതിനാല്‍ അവര്‍ക്ക് യാതൊരു വിപത്തും ബുദ്ധിമുട്ടുകളും വരികയില്ല. അവര്‍ക്ക് പിശാചിന്‍റെ ദുര്‍ബോധനങ്ങള്‍ ഏല്‍ക്കുകയുമില്ല. അവര്‍ ഏത് അവസ്ഥയിലും-നരകത്തിന്‍റെ അവസ്ഥയിലൊഴികെ-അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നവരും വാഴ്ത്തിക്കൊണ്ടിരിക്കുന്നവരുമാണ്. 10: 103; 12: 110; 30: 47 വിശദീകരണം നോക്കുക.