( അമ്പിയാഅ് ) 21 : 87

وَذَا النُّونِ إِذْ ذَهَبَ مُغَاضِبًا فَظَنَّ أَنْ لَنْ نَقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَنْ لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

-മത്സ്യക്കാരനും; അവന്‍ ദേഷ്യം പിടിച്ചുപോയ സന്ദര്‍ഭം; നമുക്ക് അവന്‍റെമേ ല്‍ കഴിവില്ലെന്ന് അവന്‍ കരുതി, അങ്ങനെ അന്ധകാരങ്ങളില്‍ പെട്ട് നമ്മോട് അവന്‍ കേണപേക്ഷിച്ചു, നിശ്ചയം നീയല്ലാതെ മറ്റൊരു ഇലാഹും ഇല്ല നീ അ തീവ പരിശുദ്ധനാണ്, നിശ്ചയം ഞാന്‍ അക്രമികളില്‍ പെട്ടുപോയിരിക്കുന്നു.

'മത്സ്യക്കാരന്‍' എന്ന് സൂക്തത്തില്‍ പറഞ്ഞത് യൂനുസ് നബിയെക്കുറിച്ചാണ്. 'നീ ഒരിക്കലും മത്സ്യക്കാരനെപ്പോലെ അക്ഷമനായി പെരുമാറരുത്' എന്ന് മുഹമ്മദ് നബി യോട് 68: 48 ലൂടെ കല്‍പ്പിച്ചിട്ടുണ്ട്. 10: 98 വിശദീകരണം നോക്കുക.