( അമ്പിയാഅ് ) 21 : 92

إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ

നിശ്ചയം ഇത്, നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാകുന്നു, ഞാന്‍ നിങ്ങ ളുടെ നാഥനും, അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാവുക.

 "ഓ പ്രവാചകന്മാരേ, നിങ്ങള്‍ പരിശുദ്ധമായ ഭക്ഷണം കഴിക്കുകയും സല്‍ക്കര്‍മ ങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം നിശ്ചയം ഞാന്‍ അറിയുന്നവന്‍ തന്നെയാണ്. നിശ്ചയം നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായമാ കുന്നു, ഞാന്‍ നിങ്ങളുടെ ഉടമയും; അപ്പോള്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍" എന്ന് 23: 51-52 ല്‍ പ്രവാചകന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിട്ടുണ്ട്. 2: 62; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മ നുഷ്യരുടെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന 1000 ത്തില്‍ 999 ഫുജ്ജാറുകളും അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും വിവിധ സംഘടനകളായി ഭിന്നിച്ചിരിക്കുകയാണ്. 2: 168-169; 7: 40 സൂക്തങ്ങളില്‍ വിവരി ച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കാണ്ടിരിക്കുന്നവരു മാണ്. 2: 172, 213; 4: 118; 21: 24-25 വിശദീകരണം നോക്കുക.