( അമ്പിയാഅ് ) 21 : 91

وَالَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِنْ رُوحِنَا وَجَعَلْنَاهَا وَابْنَهَا آيَةً لِلْعَالَمِينَ

തന്‍റെ ചാരിത്ര്യം ഭദ്രമായി സൂക്ഷിച്ച ആ സ്ത്രീക്കും; അപ്പോള്‍ നാം അവളില്‍ നമ്മില്‍ നിന്നുള്ള റൂഹില്‍ നിന്ന് ഊതി, നാം അവളെയും അവളുടെ മകനെയും സര്‍വ്വലോകര്‍ക്കുമുള്ള ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.

വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാതൃകയായി മര്‍യമിനെ അവ തരിപ്പിച്ചുകൊണ്ട് 66: 12 ല്‍ അല്ലാഹു പറയുന്നു: ഇംറാന്‍റെ പുത്രി മര്‍യമും; അവള്‍ അവ ളുടെ ഗുഹ്യസ്ഥാനം ഭദ്രമായി സൂക്ഷിച്ചു, അപ്പോള്‍ അതില്‍ നാം നമ്മുടെ റൂഹില്‍ നിന്ന് ഊതുകയുണ്ടായി, അവള്‍ തന്‍റെ നാഥന്‍റെ വചനങ്ങളെയും ഗ്രന്ഥങ്ങളേയും സത്യപ്പെടു ത്തുകയുമുണ്ടായി, അവള്‍ വണക്കമുള്ളവരില്‍ പെട്ടവളുമായിരുന്നു. 4: 171-172; 19: 17-21; 43: 59-61 വിശദീകരണം നോക്കുക.