( അമ്പിയാഅ് ) 21 : 94

فَمَنْ يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِ وَإِنَّا لَهُ كَاتِبُونَ

അപ്പോള്‍ ആരാണോ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നത്-അവന്‍ വിശ്വാസി യുമാണ്, അപ്പോള്‍ അവന്‍റെ പ്രയത്നത്തോട് നിഷേധനയം കാണിക്കപ്പെടു കയില്ല, നിശ്ചയം നാം അത് അവനുവേണ്ടി എഴുതിവെക്കുകതന്നെ ചെയ്യും.

മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല, അവന്‍റെ പ്രയത്നങ്ങള്‍ അ വന് കാണിക്കപ്പെടുകതന്നെ ചെയ്യും. പിന്നെ അവന്‍റെ പ്രതിഫലം അവന് പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്യുന്നതാണ്. നിശ്ചയം നിന്‍റെ നാഥനിലേക്ക് തന്നെയാണ് എല്ലാ കാര്യങ്ങളും അവസാനിക്കുന്നതും എന്ന് 53: 39-42 ല്‍ പറഞ്ഞിട്ടുണ്ട്. 3: 136; 17: 13-15; 16: 97 വിശദീകരണം നോക്കുക.