( അമ്പിയാഅ് ) 21 : 93
وَتَقَطَّعُوا أَمْرَهُمْ بَيْنَهُمْ ۖ كُلٌّ إِلَيْنَا رَاجِعُونَ
എന്നാല് അവര് അവരോടുള്ള കല്പനകളെല്ലാം തുണ്ടം തുണ്ടമായി മുറിച്ചു കളഞ്ഞു, അവര് എല്ലാ ഓരോരുത്തരും നമ്മിലേക്ക് മടക്കപ്പെടുന്നവരുമാണ്.
ഇന്ന് ലോകരില് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള് അദ്ദി ക്റിനെ സന്മാര്ഗവും യഥാര്ത്ഥ ജ്ഞാനവുമായി ഉപയോഗപ്പെടുത്താത്തതിനാല് വിവി ധ സംഘടനകളായി ഭിന്നിച്ചുകൊണ്ട് ഓരോ സംഘടനയും അവരുടെ പക്കലുള്ളതില് നിഗളിക്കുന്നവരാണ്.
ഒരു സമുദായം, ഒരു ജീവിത സരണി, ഒരു നാഥന് എന്ന സന്ദേശമാണ് അദ്ദിക്ര് സമര്പ്പിക്കുന്നത്. 3: 103; 9: 28; 15: 90-91 വിശദീകരണം നോക്കുക.