( അമ്പിയാഅ് ) 21 : 95

وَحَرَامٌ عَلَىٰ قَرْيَةٍ أَهْلَكْنَاهَا أَنَّهُمْ لَا يَرْجِعُونَ

നിശ്ചയം അവര്‍ മടങ്ങിവരാതിരിക്കുക എന്നത് നാം നശിപ്പിച്ച ഒരു നാടിന്‍റെ മേല്‍ നിഷിദ്ധവുമാണ്.

അല്ലാഹു നശിപ്പിക്കുന്ന ഏതൊരു നാട്ടുകാരും അവസാനനേരത്ത് ഖേദിച്ച് മട ങ്ങി കുറ്റം സമ്മതിക്കുമെന്നാണ് സൂക്തത്തിന്‍റെ ഒരാശയം. നശിപ്പിക്കപ്പെട്ട നാട്ടിലെ നി വാസികളെ വിധിദിവസം പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടാതിരിക്കുക എന്നത് നിഷി ദ്ധമാണ് എന്നാണ് സൂക്തത്തിന്‍റെ മറ്റൊരു ആശയം. അവര്‍ക്ക് മുമ്പ് എത്രയെത്ര നാട്ടുകാ രെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, നിശ്ചയം അവര്‍ ഇവരിലേക്ക് തിരിച്ചുവരുന്നില്ല എന്ന ത് അവര്‍ കാണുന്നില്ലേ, അവരെല്ലാവരും തന്നെ അവസാനം നമ്മുടെ അടുക്കല്‍ ഹാ ജരാക്കപ്പെടുന്നതുമാണ് എന്ന് 36: 31-32 ല്‍ പറഞ്ഞിട്ടുണ്ട്. 21: 14-16, 35 വിശദീകരണം നോക്കുക.