( അമ്പിയാഅ് ) 21 : 97

وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا يَا وَيْلَنَا قَدْ كُنَّا فِي غَفْلَةٍ مِنْ هَٰذَا بَلْ كُنَّا ظَالِمِينَ

യഥാര്‍ത്ഥത്തിലുള്ള വാഗ്ദത്തസമയം അടുക്കുകയുമായി, അപ്പോഴതാ കാ ഫിറുകളുടെ ദൃഷ്ടികള്‍ ഇമവെട്ടാതെ തുറിച്ചു പോകുന്നു, അവര്‍ കേഴുകയും ചെയ്യും: ഞങ്ങളുടെ നാശം! നിശ്ചയം ഞങ്ങള്‍ ഇതിനെത്തൊട്ട് അശ്രദ്ധരായി രുന്നുവല്ലോ, അല്ല; ഞങ്ങള്‍ അക്രമികള്‍ തന്നെയായിരുന്നു.

യഥാര്‍ത്ഥത്തിലുള്ള വാഗ്ദത്തസമയം കൊണ്ടുദ്ദേശിക്കുന്നത് അന്ത്യമണിക്കൂറാണ്. അതിനോടനുബന്ധിച്ചാണ് നാശം വിതക്കുന്ന യഅ്ജൂജ്-മഅ്ജൂജുകള്‍ വരിക, അന്ന് അ ദ്ദിക്ര്‍ മൂടിവെച്ച കാഫിറുകള്‍ ഞങ്ങള്‍ അക്രമികളായിരുന്നുവെന്ന് സമ്മതിക്കുന്നതാണ് എന്നാണ് പറയുന്നത്. അഥവാ, അദ്ദിക്ര്‍ മൂടിവെച്ചതാണ് യഅ്ജൂജ്-മഅ്ജൂജുകള്‍ വരാ നും അന്ത്യമണിക്കൂര്‍ സംഭവിക്കാനും കാരണമായതെന്ന് അവര്‍ സമ്മതിക്കുന്നതാണ് എ ന്നര്‍ത്ഥം. 2: 254; 9: 84-85, 125; 18: 100-101 വിശദീകരണം നോക്കുക.